ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശനത്തിന് പരിഹാരം കൊണ്ടിരിക്കുകയാണ് ഐആര്‍സിടിസി. അതായത് യാത്രയുടെ അവസാനനിമിഷത്തില്‍ ട്രെയിന്‍ ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ ടിക്കറ്റ് കീറി പോകുകകയോ മറ്റോ ചെയ്താല്‍ ഇനി ടെന്‍ഷന്‍ വേണ്ട. ബദല്‍ മാര്‍ഗം ഉണ്ട്. പഴയ ടിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകള്‍ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇതിനായി യാത്രക്കാര്‍ ഒരു നിശ്ചിത തുക റെയില്‍വേക്ക് നല്‍കണം.
റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ഒരു വ്യക്തി ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്താല്‍, സെക്കന്‍ഡ്, സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 50 രൂപയ്ക്കും മറ്റെല്ലാ ക്ലാസുകള്‍ക്കും 100 രൂപയ്ക്കും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഇന്ത്യന്‍ റെയില്‍വേ നല്‍കും. റിസര്‍വേഷന്‍ ചാര്‍ട്ട് ഹാജരാക്കിയതിന് ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണെന്നുണ്ടെങ്കില്‍ യഥാര്‍ത്ഥ ടിക്കറ്റിന്റെ വിലയുടെ 50 ശതമാനം അടച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നേടാം. ഇതെല്ലം കണ്‍ഫേം ആയ ടിക്കറ്റുകള്‍ക്ക് മാത്രമേ ബാധകമുള്ളൂ.
അതായത് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍, നിരക്കിന്റെ 25 ശതമാനം നല്കി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്‍കാം.എന്നാല്‍ വെയിറ്റിംഗ് ലിസ്റ്റിലെ നഷ്ടപ്പെട്ട ടിക്കറ്റുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകള്‍ നല്‍കാനാവില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. മാത്രമല്ല, കീറിപ്പോയതോ അല്ലെങ്കില്‍ കേടുപാടുകള്‍ സംഭവിച്ചതോ ആയ ഒരു ട്രെയിന്‍ ടിക്കറ്റിന് റീഫണ്ടിന് അര്‍ഹതയുണ്ട്. അതേസമയം റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം നഷ്ടമായ ടിക്കറ്റുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകള്‍ നല്‍കരുതെന്ന് റെയില്‍വേ അറിയിച്ചു.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ഒറിജിനല്‍ ടിക്കറ്റ് കണ്ടെത്തി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനൊപ്പം നല്കിയാല്, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന്റെ വില ഉപഭോക്താവിന് തിരികെ ലഭിക്കും.