കടവന്ത്രയിലെ ട്വൻ്റിഫോർ റീജണൽ ഓഫീസിന് നേരെ ഗുണ്ടാ വിളയാട്ടം. ഓഫീസ് ഒഴിയുന്ന നടപടിക്രമങ്ങൾക്കിടെ ഫ്ലാറ്റ് ഉടമകളുടെ നേതൃത്വത്തിൽ കോർപ്പറേറ്റ് ഓഫീസിലെത്തി പ്രശ്നമുണ്ടാക്കുകയിരുന്നു.
വാടക കെട്ടിടം ഒഴിയുന്നതിന് കോടതി 26 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ കോർപ്പറേഷൻ ജീവനക്കാരാണെന്ന വ്യാജേന എത്തി ഉടൻ തന്നെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സംഘത്തിൽ പ്രാദേശിക സിപിഐഎം നേതാവും ഉൾപ്പെടുന്നു.