കാറപകടത്തില്‍ രണ്ട് പേര്‍ മരിച്ചു; അപകട സ്ഥലത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറി 9 പേര്‍ക്ക് ദാരുണാന്ത്യംഅഹമ്മദാബാദില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗര്‍ റോഡിലെ മേല്‍പ്പാലത്തിലാണ് രാത്രി അപകടം. 

ഒരു കാര്‍ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകള്‍ക്കിടയിലേക്ക് ആഢംബരക്കാര്‍ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. മരിച്ചവരില്‍ 2 പൊലീസുകാരും ഉള്‍പ്പെടുന്നു എന്നാണ് വിവരം.


ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കാറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുന്നു. ഈ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടി. പരിക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു. ഈ ആള്‍ക്കൂട്ടവും പൊലീസും കൂട്ടമായി നില്‍ക്കുന്നതിനിടയിലേക്കാണ് മറ്റൊരു ആഢംബരക്കാര്‍ പാഞ്ഞുകയറിയത്.


കാറിന്റെ മുകളില്‍ വരെ ആളുകള്‍ പരിക്കേറ്റ് കിടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ 9 പേര്‍ മരിച്ചു. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling