പയ്യാവൂര്‍ ഇരൂട് തൂക്ക് പാലം അപകടാവസ്ഥയില്‍


 പയ്യാവൂർ പഞ്ചായത്തിനേയും - ശ്രീകണ്ഠാപുരം നഗരസഭയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരൂട് തൂക്ക് പാലം അപകടാവസ്ഥയിൽ.

 നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെ ആശ്രയിച്ചു പോരുന്ന തൂക്കുപാലത്തെ പുതുക്കിപ്പണിത് നിലനിർത്തണമെന്നും, പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നും ആവശ്യം ഉയരുകയാണ്. 

തകർച്ചയിലായ പാലത്തിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നാട്ടുകാർ ഇടപ്പെട്ട് നടത്തിയിട്ടുണ്ടെങ്കിലും പൂർണ്ണ തോതിൽ പാലം സുരക്ഷിതമല്ല. അപകട സാധ്യത മുന്നിൽക്കണ്ട് പാലത്തിൻ്റെ ഇരുകരകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 

സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തി പാലം ഉടൻ  ബലപ്പെടുത്തണമെന്നും പുതിയ പാലം നിർമ്മിക്കണമെന്നും ആവശ്യം ഉയരുകയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling