ഹയർസെക്കണ്ടറി തുല്യത പരീക്ഷ കണ്ണൂർ ജില്ലക്ക് മികച്ച വിജയം

 


കണ്ണൂർ:സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരിൽ 381 പേരും പാസായി.


കോമേഴ്സിൽ തലശ്ശേരി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ പഠിച്ച ഇഷത്തൂൽ ഇർഷാനക്ക് ഫുൾ എ പ്ലസ് ലഭിച്ചു. തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ ഇർഷാന പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ പിതാവിന്റെ ജോലി ആവശ്യാർത്ഥം കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകേണ്ടി വന്നതിലാണ് പഠനം മുടങ്ങിയത്.

പിന്നീട് തിരിച്ചെത്തിയപ്പോഴും പഠനമോഹം ഉള്ളിലുണ്ടായിരുന്നു. പഠിക്കുന്നതിന് ഭർത്താവ് സംഷീറും പ്രോത്സാഹനം നൽകിയതോടെ തുല്യതാ ക്ലാസിൽ ചേർന്നു. പഠനത്തിന് അധ്യാപകരും സഹപഠിതാക്കളും സഹായിച്ചെന്നും തുടർന്നു പഠിക്കാനാണ് അഗ്രഹമെന്നും ഇർഷാന പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ഇർഷാന ഭർത്താവിനൊപ്പം ബിസനസ്സ് നടത്തുകയാണ്.

ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. ജില്ലയിൽ ഏറ്റവും അധികം പേർ പാസായത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ പഠനകേന്ദ്രത്തിലാണ്. പരീക്ഷ എഴുതിയ 54 പേരിൽ 49 പേരും പാസായി.

മറ്റു പഠനകേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവരുടെയും പാസായവരുടെയും വിവരങ്ങൾ ചുവടെ.

മാത്തിൽ ഹയർസെക്കണ്ടറി സ്‌കൂൾ (22-20), മാടായി എച്ച് എസ് എസ് (36-28), പള്ളിക്കുന്ന് എച്ച് എസ് എസ് ( 28-28), കണ്ണൂർ മുൻസിപ്പൽ എച്ച് എസ് എസ് (37-35), തലശ്ശേരി ഗേൾസ് എച്ച് എസ് എസ് ( 26-22), തലശ്ശേരി ബ്രണ്ണൻ എച്ച് എസ് എസ് (28-22), പാനൂർ എച്ച് എസ് എസ് (20-19), ചൊക്ലി എച്ച് എസ് എസ് (25-23), കൂത്തുപറമ്പ് എച്ച് എസ് എസ് (32-28), മട്ടന്നൂർ (22-20), ഇരിക്കൂർ (24-20), ഇരിട്ടി ( 28-24), പേരാവൂർ (30-26), കണിയൻചാൽ (26-22.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling