മലേഷ്യൻ പരമോന്നത പുരസ്കാരം: ‘കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ’ അ‍റിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്



മലേഷ്യൻ പരമോന്നത ബഹുമതിയായ ​ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് അഭിനന്ദനങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സാമൂഹിക, വൈജ്ഞാനിക മേഖലകളിൽ മികച്ച സേവനങ്ങൾ നൽകുന്ന മതപണ്ഡിതർക്ക് ഹിജ്റ വർഷാരംഭത്തിൽ മലേഷ്യൻ സർക്കാർ നൽകുന്ന പുരസ്‌കാരം കഴിഞ്ഞദിവസമാണ് മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ കാന്തപുരത്തിന് സമ്മാനിച്ചത്.

അതേസമയം മലേഷ്യന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി സ്വീകരിച്ച് കേരളത്തിൽ തിരിച്ചെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സ്വീകരണം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ‍മലേഷ്യൻ സർക്കാരിന്റെ പ്രത്യേക വിമാനത്തിൽ ഇന്നലെയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling