ജയിലിൽ നിന്നിറങ്ങിയ നടാൽ സ്വദേശിയെ മാരക ലഹരി മരുന്നുമായി വീണ്ടും എക്സൈസ് പിടികൂടി
കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടറും സിനു കോയില്യതും പാർട്ടിയും ചാലയിൽ വ്യാഴാഴ്ച്ച രാത്രിയിൽ നടത്തിയ പരിശോധയിൽ നടാൽ സ്വദേശി ഷാനിദ് എന്നയാളെ മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി പിടികൂടി.
എക്സൈസ് ഇൻസ്പെക്ടർ പാർട്ടിയും അറസ്റ്റ് ചെയ്ത് NDPS വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ടിയാന്റെ കയ്യിൽ നിന്നും
പരിശോധനയിൽ ഷാനിദിൽ നിന്നും 7.1 ഗ്രാം MDMA കണ്ടെത്തി. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോണും 3000രൂപയും കസ്റ്റഡിയിൽ എടുത്ത് NDPS കേസ് രജിസ്റ്റർ ചെയ്തു.
കണ്ണൂർ ടൗൺ, ചൊവ്വ, താണ, താഴെ ചൊവ്വ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാനിദ് എന്ന് എക്സൈസ് വെളളിയാഴ്ച്ച പറഞ്ഞു.
മുമ്പും മാരക ലഹരി മരുന്ന് കടത്തിയ കേസിൽ ഷാനിദ് അറസ്റ്റിലായിട്ടുണ്ട്. ജയിലിൽ നിന്ന് അടുത്തിടെയാണ് മോചിതനായത്. തുടർന്നും മയക്കു മരുന്ന് വിൽപ്പന തുടരുകയായിരുന്നു.
പ്രിവന്റ്റീവ് ഓഫീസർ സർവ്വൻ എം പി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി , റിഷാദ് സി എച്ച്, സജി
0 അഭിപ്രായങ്ങള്‍