കണ്ണൂർ:
ബൈക്ക് മോഷണ കേസിൽ കോടതി റിമാൻറ് ചെയ്ത പ്രതി പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതായി കേസ്.
മേലെ ചൊവ്വയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം സിറ്റി പോലീസ് അറസ്റ്റ് ചെയ്ത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതിയിൽ ഹാജരാക്കിയ ബാലുശ്ശേരി സ്വദേശി തയ്യിൽ ഹൗസിൽ പവിജിത്താണ് (20) അകമ്പടി പോയ പോലീസുകാരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും രക്ഷപ്പെടാൻ ശ്രമിക്കയും ചെയ്തത്.
പോലീസുദ്യോഗസ്ഥരുടെ പരാതിയിൽ പവിജിത്തിനെതിരെ ടൌൺ പോലീസ് വാഴാഴ്ച്ച കേസ്സെടുത്തു
0 അഭിപ്രായങ്ങള്‍