
പോലീസിൻ്റെ നീതി നിഷേധം അനുവദിക്കില്ല : അഡ്വ. സോണി സെബാസ്റ്റ്യൻ
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ട പോലീസ് തീർത്തും പക്ഷപാതപരമായ നിലാപാടാണ് സ്വീകരിക്കുന്നതെന്നും ഈ നീതി നിഷേധത്തിനെതിരെ കോൺഗ്രസ്സ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെ പി സി സി ജനറൽ സെക്രട്ടറി
അഡ്വ. സോണി സെബാസ്റ്റ്യൻ പ്രഖ്യാപിച്ചു. കെ പി സി സി പ്രസിഡണ്ട്
കെ സുധാകരനും പ്രതിപക്ഷ നേതാവ്
വി ഡി സതീശനും എതിരെ കള്ളക്കേസ് എടുത്തതിനും മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നതിനും എതിരെ കെ പി സി സി യുടെ ആഹ്വാന പ്രകാരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഇ വി രാമകൃഷ്ണൻ അധ്യക്ഷം വഹിച്ചു. കെ പി ഗംഗാധരൻ, എം ഒ മാധവൻ, നസീമ ഖാദർ, വി വി സന്തോഷ് എന്നിവർ സംസാരിച്ചു. ടെസ്സി ഇമ്മാനുവൽ, പി പി ചന്ദ്രാംഗദൻ, കെ സി ജോസഫ്, ജോസ് പരത്തനാൽ, ഇ ദാമോദരൻ, പി ബാലകൃഷ്ണൻ, പി ടി കുര്യാക്കോസ്, കെ പി ലിജേഷ്, വിജിൽ മോഹൻ, സിജോ മറ്റപ്പള്ളിൽ, അഡ്വ.എം പി മോഹനൻ, എം പി കുഞ്ഞിമൊയ്തീൻ, പൗളിൻ തോമസ്, പ്രദീപൻ പടപ്പയിൽ തുടങ്ങിയവർ നേതൃത്വം നൽകി
0 അഭിപ്രായങ്ങള്‍