വിയൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റു’; പ്രതിയായ ജയിൽ ഉദ്യോഗസ്ഥൻ ഒളിവിൽ

വിയൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റ സംഭവത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവിൽ. അസി പ്രിസൺ ഓഫീസർ എറണാകുളം കാലടി എച്ച് അജുമോനാണ് ഒളിവിലായത്. കേസിലെ അഞ്ചാം പ്രതിയായ അജുമോനെ ഇതുവരെയും പിടികൂടാനായില്ല. ഗൂഗിൾ പേ വഴി പണം വാങ്ങിയായിരുന്നു ഉദ്യോഗസ്ഥൻ വിൽപന നടത്തിയിരുന്നത്. തടവുകാരുടെ ബന്ധുക്കളിൽ നിന്നുൾപ്പെടെ പണം വാങ്ങിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജയിലിലെ അടുക്കളയുടെ ഭാഗത്ത് ജോലിക്കായി നിയോഗിക്കപ്പെട്ട തടവുകാരന്റെ കൈയിൽ നിന്നാണ് ബീഡി പിടികൂടിയത്. ഓരോ കെട്ടിനും 2,500 രൂപ വീതമാണ് ഈടാക്കിയിരുന്നെന്നാണ് പരാതി. തടവുകാരന്റെ ഭാര്യയുടെ ഫോണിൽനിന്ന് ജയിൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിലേക്ക് ഗൂഗിൾ പേ വഴി പണം കൈമാറുകയായിരുന്നു പതിവെന്ന് പറയുന്നു. പണം കൈമാറിയ ഫോൺ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവയും തടവുകാരൻ മൊഴിയിൽ വെളിപ്പെടുത്തി. ഇവ ജയിൽ സൂപ്രണ്ട് പൊലീസിന് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling