തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം.
പരിശോധനയ്ക്കായി പൊലീസ് ഇറങ്ങിയ തക്കംനോക്കി സംഘം ജീപ്പുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തെ ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ ലഹരിസംഘം സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
പിന്നീടിവർ ജീപ്പിൽ നിന്ന് ഇറങ്ങിയോടി. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍