പഴകിയ ഓട്സ് നൽകിയെന്ന് പരാതി; 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി

പഴകിയ ഓട്സ് നൽകിയെന്ന് സൂപ്പർമാർക്കറ്റിനെതിരെ നൽകിയ പരാതിയിൽ പരാതിക്കാരന് അനുകൂലവിധി. 49 കാരനായ ബെഗളൂരു സ്വദേശിയാണ് പരാതി നൽകിയത്. സൂപ്പർമാർക്കറ്റ് 10000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. ചികിൽസാചെലവുകളും നിയമചെലവുകളുമടക്കം എല്ലാ നഷ്ടങ്ങളും ചേർത്താണ് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃകമ്മിഷൻ ഉത്തരവിട്ടത്. ബംഗളൂരുവിലെ ജയ നഗറിലെ സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് 925 രൂപ വിലയുള്ള ഓട്‌സ് വാങ്ങിയത്. ഓട്സ് കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തി. സംശയം തോന്നിയ പരാതിക്കാരൻ ഓട്സിന്റെ പാക്കേജിംഗ് പരിശോധിച്ചപ്പോഴാണ് സൂപ്പർമാർക്കറ്റ് ഒരു പുതിയ ലേബൽ ഉപയോഗിച്ച് യഥാർത്ഥ എക്സ്പയറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തീയതി ചേർത്തതായും കണ്ടെത്തിയത്. സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല. ഇതെത്തുടർണ് പരാതി നല്കാൻ തീരുമാനിച്ചത്. സർവ്വീസ് പോരായ്മയും അന്യായമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിച്ച് സൂപ്പർമാർക്കറ്റിലേക്ക് വക്കീൽ നോട്ടീസ് അയച്ചു. ഒടുവിൽ കേസ് ബെംഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എത്തുകയും അനുകൂല വിധി നേടുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling