കണ്ണൂർ ജില്ലയുടെ തീരദേശ മേഖലയിൽ രണ്ട് വർഷം കൊണ്ട് 106 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി മത്സ്യബന്ധന മേഖലയിൽ പുതുവെളിച്ചം വീശുകയാണ് സർക്കാർ. തീരദേശ റോഡ് നവീകരണം, ഡ്രഡ്ജിങ്ങ്, തുറമുഖ നവീകരണം എന്നിവയാണ് പ്രധാനമായും നടത്തുന്നത്.
ജില്ലയിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് മാത്രം രണ്ട് വർഷം കൊണ്ട് 27.70 കോടി ചെലവഴിച്ചു. 28227 മീറ്റർ നീളത്തിൽ 46 റോഡുകളാണ് നവീകരിച്ചത്. ഇതിൽ ഒമ്പത് എണ്ണവും അഴീക്കോട് മണ്ഡലത്തിലാണ്.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഴീക്കൽ മത്സ്യബന്ധന തുറമുഖ നവീകരണം ( 25 കോടി), മാപ്പിള ബേ തുറമുഖ നവീകരണം (1.8 കോടി), അഴീക്കോട് നീർക്കടവ് ഫിഷ് ലാന്റിങ്ങ് സെന്റർ പ്രാഥമിക പ്രവർത്തനം ( 24 ലക്ഷം ), വിവിധ ഹാർബറുകളിലെ നിർമ്മാണ പ്രവൃത്തി (5.4 കോടി), പുതിയങ്ങാടി റിവർ ട്രെയിനിങ്ങ് പ്രവൃത്തി (28.6), പയ്യാമ്പലം ബീച്ച് ഗ്രോയിൻ നിർമ്മാണം (6 കോടി), ആന്തൂർ വ്യവസായ എസ്റ്റേറ്റ് റോഡ്, ചുറ്റുമതിൽ നിർമ്മാണം (4.6 ), അഴീക്കൽ തുറമുഖത്തെ വിവിധ ഘട്ടങ്ങളിലെ പ്രവൃത്തി (6.3) എന്നിവക്കാണ് പ്രധാനമായും ഫണ്ട് വകയിരുത്തിയത്. ഇതിൽ ചില പദ്ധതികൾ പൂർത്തിയായി. മറ്റിടങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണ്.
0 അഭിപ്രായങ്ങള്‍