10 വര്‍ഷത്തെ പരിചയം കൂട്ടുകാരി ഇനി പ്രാണസഖി; കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു

കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത് വിവാഹിതനാകുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ് വധു. കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഭിജിത്ത് (29) കോഴിക്കോട് ബാലുശ്ശേരി എരമംഗലം വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകനാണ്. 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. സ്കൂൾ കാലം മുതൽ കെഎസ്‍യുവിന്റെ സജീവ പ്രവർത്തകനായ അഭിജിത്ത് 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ഓഗസ്റ്റ് 18നാണ് വിവാഹ സൽക്കാരം. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കെ എം അഭിജിത് ഫേസ്ബുക്കിൽ കുറിച്ചത് വിവാഹമാണ്, മുന്നോട്ടുള്ള ജീവിതയാത്രയിലും നജ്മി കൂടെയുണ്ടാകും. പ്രിയപ്പെട്ടവരുടെ സാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയോടെ, കെ.എം അഭിജിത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling