തീയ്യക്ഷേമസഭ മല്ലിയോട്ട് മേഖലാകമ്മിറ്റിയുടെ ഒന്നാം വാർഷികാഘോഷം ഓഗസ്റ്റ് 13ന് വിവിധ കലാസാംസ്കാരിക പരിപാടികളുടെ കുഞ്ഞിമംഗലം മല്ലിയോട്ട് നന്ദലാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.
ആഗസ്റ്റ് 12ന് വൈകീട്ട് നാലിന് താമരംകുളങ്ങരയിൽ നിന്നും നന്ദലാല ഓഡിറ്റോറിയം പരിസരത്തേക്ക് വിളംബരഘോഷയാത്ര നടക്കും.
ഞായറാഴ്ച രാവിലെ 10 ന് ഡോ:അലക്സാണ്ടർ ജേക്കബ് വാർഷികാഘോഷം ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും.
തീയ്യക്ഷേമസഭ മല്ലിയോട്ട് മേഖലകമ്മിറ്റി പ്രസിഡന്റ് പണ്ടാരവളപ്പിൽ കൃഷ്ണൻ അധ്യക്ഷത വഹിക്കും. ക്ഷേത്രകല അക്കാദമി ചെയർമാൻ സംഗീതരത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ, കാലടി സംസ്കൃത സർവകലാശാല മലയാള വിഭാഗം പ്രൊഫ:ഡോ:ലിസി മാത്യു, റിട്ട.ഡി.വൈ എസ്.പി.കെ.വി.ബാബു എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക2.30ന് നടക്കുന്ന അനുമോദനസദസ്സ് തീയ്യക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ഹരിഹര സുതൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, എസ്. എസ്.എൽ.സി,പ്ലസ്ട ബിരുദബിരുദാനന്തര വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ തീയ്യക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി ഉപഹാരം നൽകി ആ ദരിക്കും.വൈകുന്നേരം 6 മണിക്ക് കലാസന്ധ്യ അരങ്ങേറും
വാർത്താ സമ്മേളനത്തിൽ തീയക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി, തീയക്ഷേമസഭ മല്ലിയോട്ട് മേഖല സെക്രട്ടറി കൃഷ്ണൻ കാവിന്നരികത്ത് ,തീയക്ഷേമസഭ മല്ലി യോട്ട് മേഖല വൈസ് പ്രസിഡന്റ് അജയൻ മത്യാരി, പ്രദീപ് കുമാർ പിഎന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍