മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടിയായി 1.72 കോടി; ആരോപണം നിഷേധിച്ച് CMRL

 മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെ ആദായനികുതി റിപ്പോര്‍ട്ട്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന് വിവാദം.

ഇടപാട് നിയമവിരുദ്ധമാണെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് യാതൊരു സേവനവും നല്‍കാതെ പണം നല്‍കിയിരിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം ആരോപണം തള്ളി സിഎംആര്‍എല്‍. വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി അജിത്ത് കര്‍ത്ത പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടല്ല കരാര്‍ നല്‍കിയതെന്നും സിഎംആര്‍എല്‍ വിശദീകരണം.

ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും കമ്പനിക്ക് ആവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതായി വരുന്നുള്ളൂ എന്നും അങ്ങനെ ഒരു സാഹചര്യം ആവശ്യമായി വരാത്തതുകൊണ്ടാണ് കള്‍സള്‍ട്ടന്‍സി സേവനം ഉപയോഗിക്കാത്തതെന്ന് സിഎംആര്‍എല്‍ പറയുന്നു.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നിലവില്‍ രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമാണെന്നും അജിത്ത് കര്‍ത്ത വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling