ശ്രീകണ്ഠപുരം നഗരസഭ കൃഷിഭവൻ്റെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനാഘോഷം നഗരസഭാ ഹാളിൽ സംഘടിപ്പിച്ചു.

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ശ്രീകണ്ഠപുരം നഗരസഭ കൃഷിഭവൻ്റെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനാഘോഷം നഗരസഭാ ഹാളിൽ സംഘടിപ്പിച്ചു. ചടങ്ങ് ഉദ്ഘാടനവും കർഷകരെ ആദരിക്കലും ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ ഡോ: കെ.വി.ഫിലോമിന നിർവ്വഹിച്ചു. മികച്ച കുട്ടി കർഷകനായി സ്ലീവോ സോണി കോട്ടൂർ, മികച്ച എസ്.സി/ എസ്.ടി. കർഷകനായി മുരളീധരൻ കോട്ടൂർ , മികച്ച ക്ഷീര കർഷകനായി മാർട്ടിൻ ജേക്കബ് ചെമ്പന്തൊട്ടി, മികച്ച നെൽ കർഷകനായി കരുണാകരൻ നെടുങ്ങോം, മികച്ച തേനീച്ച കർഷകനായി കെ.വി.നാരായണൻ നെടിയേങ്ങ, മികച്ച വനിതാ കർഷകയായി കെ.പി. വത്സല കൂട്ടുംമുഖം, മികച്ച ജൈവ കർഷനായി സജി കുര്യൻ കാഞ്ഞിലേരി, മുതിർന്ന കർഷക തൊഴിലാളിയായി കണ്ണൻ പി പി.ചെരിക്കോടിനേയും, മുതിർന്ന കർഷകനായ വർക്കി പടയാട്ടിൽ കട്ടായിയേയും ചടങ്ങിൽ ആദരിച്ചു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റിയംഗം ജോസഫീന വർഗ്ഗീസ് അധ്യക്ഷയായി. കൃഷി ഓഫീസർ ജിനു .വി .എൻ സ്വാഗതം പറഞ്ഞു.ചടങ്ങിന് ശിവദാസൻ കെ , പി.പി.ചന്ദ്രാംഗതൻ, നസീമ വി.പി, കെ.സി.ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, ഗീത കെ.വി., അഡ്വ: ഇ.വി.രാമകൃഷ്ണൻ, കെ.സലാഹുദ്ദീൻ, സണ്ണി തുണ്ടിയിൽ, സി.എഫ്.രാജു, വർഗ്ഗീസ് വയലാമണ്ണിൽ, കെ.ശശിധരൻ നമ്പ്യാർ, ശരിധരൻ പി.വി, മാത്യു പി.ഐ, രാമചന്ദ്രൻ സി , ജയകൃഷ്ണൻ ടി.വി. എന്നിവർ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ പച്ചക്കറി തൈ നേഴ്സറി എന്ന വിഷയത്തിൽ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശശിധരൻ കെ.വി. കാർഷിക ക്ലാസ് നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling