ബെംഗളൂരു | സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ‘ആദിത്യ എൽ-1’ പേടകം വിക്ഷേപിക്കാൻ ഒരുങ്ങി ഐ എസ് ആർ ഒ. സെപ്റ്റംബർ ആദ്യ വാരം വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമാണ് ആദിത്യ എൽ-1. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ-1 (ലഗ്രാഞ്ച് പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണ പഥത്തിൽ പേടകത്തെ എത്തിക്കും. ഇവിടെ നിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാനാകും.
സൂര്യനെയും ബാഹ്യ വലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ്, സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, സോളാർ ലോ എനർജി എക്സ്റേ സ്പെക്‌ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്സ്‌റേ സ്‌പെക്‌ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ എന്നിവയാണ് പേലോഡുകൾ.
0 അഭിപ്രായങ്ങള്‍