ചിങ്ങം 1 കർഷക ദിന: പടിയൂർ പഞ്ചായത്ത്

ചിങ്ങം 1 കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മുത്തുക്കുട, ചെണ്ടവാദ്യമേളങ്ങളോടെ പുലിക്കാട് മിൽമ ഹാളിൽ പ്രവേശിച്ചു. അവിടെ വച്ച് നടന്ന ചടങ്ങിൽ കൃഷി ഓഫീസർ ശ്രീമതി. അതുല്യ . എം.പി സ്വാഗതം ആശംസിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി . മിനി ആർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു.
പ്രസിഡണ്ട് ശ്രീ.ബി.ഷംസുദ്ദീൻ ഉദ്ഘാടനവും മികച്ച കർഷകർക്ക് മൊമെന്റോയും, ഷാളും നൽകി ആദരിക്കുകയും ചെയ്തു. * മികച്ചമുതിർന്ന കർഷകയായി - ശ്രീമതി. മാധവി മാവിലക്കണ്ടി *മികച്ച വനിത കർഷകയായി ശ്രീമതി. ട്രീസ ഒററപ്ലാക്കൽ *സമ്മിശ്ര കർഷകനായി ശ്രീ .ജോയി അറക്കൽ *ജൈവകർഷകനായി ശ്രീ. ചന്ദ്രൻ കടാങ്കോട്ട് * പട്ടികജാതി കർഷകനായി ശ്രീ.മുകുന്ദൻ പള്ളത്ത് * മികച്ച കൃഷി ക്കൂട്ടമായി ത്രിവേണി കൃഷി ക്കൂട്ടം കല്യാട് * ക്ഷീര കർഷകനായി ശ്രീ. ജോസഫ് കൊശ ക്കുഴിയിൽ * തേനീച്ച കർഷകനായി ശ്രീ. രാജൻ പാരിക്കൽ *കർഷകത്തൊഴിലാളിയായി ശ്രീമതി.നാരായണി കെ.പി കരിയിൽ * മികച്ച വിദ്യാർത്ഥി കർഷകനായി ശ്രീ. ആകാശ് . പി (HSS പടിയൂർ ) എന്നിവരെ ആദരിച്ചു. പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സിബി കാവനാൽ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.വി. തങ്കമണി, വാർഡ് മെമ്പർമാരായ ശ്രീ. രാജീവ് മാസ്റ്റർ, ശ്രീ.ആർ രാജൻ, ശ്രീമതി. രാഖി , ശ്രീമതി. നിഷ മോൾ ശ്രീ. പി ഷിനോജ്, ശ്രീ.വി.സി. കുഞ്ഞി നാരായണൻ , ശ്രീ. ഇ.വി. കുമാരൻ ,ശ്രീ.പി.പി. ബാലൻ എന്നിവർ ആശംസകൾ നേർന്നു. ആദരിക്കപ്പെട്ട കർഷകർ കാർഷിക അനുഭവങ്ങൾ വിവരിച്ചു. തുടർന്ന് തേനീച്ച കൃഷി സംബന്ധിച്ച കാർഷിക ക്ലാസ് ശ്രീ. തമ്പി പെരുമ്പള്ളിക്കുന്നേൽ, ആലക്കോട് എന്നവർ നൽകുകയുണ്ടായി. പരിപാടിയിൽ ഗുണമേൻമയുള്ള പച്ചക്കറി വിത്തുകൾ വിതരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. ജോസ് കുര്യൻ നന്ദി പ്രകാശിപ്പിച്ച ചടങ്ങ് 1.30 ന് അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling