ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനം 2023 കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനം 2023 കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും ഏരുവേശ്ശി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ചടങ്ങ് ഉദ്ഘാടനവും കർഷകരെ ആദരിക്കലും പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ നിർവ്വഹിച്ചു. മുതിർന്ന കർഷകനായി തോമസ് പി.ടി. പിണക്കാട്ട്, മികച്ച കശുമാവ് കർഷകനായി ആൻറണി അപ്രക്കുടിയിൽ, മികച്ച സമ്മിശ്ര കർഷകനായി സിറിയക് മനയാനിക്കൽ, മികച്ച ജൈവ കർഷകനായി ജോയി ജോസഫ് കൊച്ചുചെറുനിലത്ത്, മികച്ച എസ്.സി. എസ്. ടി കർഷകയായി അഞ്ജു പി.കെ.പയ്യാർ, മികച്ച വനിതാ കർഷകയായി സെലിൻ പൊടിമറ്റത്തിൽ, മികച്ച കുരുമുളക് / കേരകർഷകനായി ജോസ് കാരക്കാട്ടുകണ്ണിയേൽ, മികച്ച ക്ഷീര കർഷകനായി ശശി നെല്ലിക്കാത്തടത്തിൽ, മികച്ച തേനീച്ച കർഷകനായി ജോസഫ് പി.കെ.കുര്യൻ തടത്തിൽ, മികച്ച വിദ്യാർത്ഥി കർഷക ജോമിയ ജോബി കുറ്റിക്കാട്ടുകുന്നേൽ, മികച്ച കർഷക തൊഴിലാളിയായി ബിജു കുമ്പിടിയൻമാക്കൽ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, കൃഷി ഓഫീസർ ജിനു വി.എൻ, മോഹനൻ മൂത്തേടത്ത്, ഷൈല ജോയ്, മിനി ഷൈബി, സോജൻ കാരിമയിൽ, രാധാമണി എം.ഡി, അനിൽ പി.ജോർജ്, ജോസ് പരത്തനിൽ , കെ.പി.ദിലീപ്, ശ്രീനിവാസൻ കെ ,മുഫാസ് കെ.എച്ച്, ജോയി തെക്കേടം, ടോമി ആനക്കൂട്ടത്തിൽ, ജോസഫ് പരത്തനാൽ, രഞ്ജിത്ത് വി.വി, സുസന്ന ഐക്കരകാനായിൽ, രമേശൻ എം.എം. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling