വലിയ അരീക്ക മല തോട്ടു ചാൽ സമീപത്ത് പ്രവർത്തിച്ചു വന്ന വാറ്റ് കേന്ദ്രം തകർത്ത് 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും താല്കാലിക ഷെഡും കണ്ടെത്തി നശിപ്പിച്ചു.

ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി യുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ ന്റെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിൽപ്പെട്ട വലിയ അരീക്കമല കുന്നിൻ ചെരിവിലുള്ള തോട്ടുചാൽ സമീപം പാറക്കെട്ടുകൾക്ക് സമീപം ഓണാഘോഷം മുന്നിൽ കണ്ട് വലിയ തോതിൽ വാറ്റു ചാരായം ഉണ്ടാക്കുന്നതിനായി നിർമ്മിച്ച താല്കാലിക ഷെഡ് കണ്ടെത്തി നശിപ്പിക്കുകയും ഉദ്ദേശം 250 ലിറ്റർ വാഷും,വാറ്റു സാമഗ്രികളും കണ്ടെടുക്കുയും ഉടമസ്ഥൻ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി നിലവിലുള്ള ABKARI ACT പ്രകാരം കേസ്സെടുത്തു.
ചെറിയ കല്ലുകൾ കൊണ്ട് ദീർഘചതുരാകൃതിയിൽ കെട്ടിയുണ്ടാക്കി പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചതിൽ ഉദ്ദേശം* 250* ലിറ്ററോളം വാഷാണ് കാണപ്പെട്ടത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത്, ടി.വി. ശ്രീകാന്ത് എക്സൈസ് ഡ്രൈവർ പി.വി.അജിത്ത് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling