നിങ്ങളുടെ അർപ്പണബോധവും കഠിനാധ്വാനവും ചരിത്രത്തിലെ ആവേശകരമായ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ചു’; ചന്ദ്രയാൻ-3 ടീമിന് അഭിനന്ദനം; ഉണ്ണിമുകുന്ദൻ

 


ഐഎസ്ആർഒയിലെയും ചന്ദ്രയാൻ-3 ടീമിലെയും പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസയുമായി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നിങ്ങളുടെ അർപ്പണബോധവും കഠിനാധ്വാനവും ചരിത്രത്തിലെ ആവേശകരമായ നിമിഷത്തിലേക്കാണ് തങ്ങളെ എത്തിച്ചെതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.ഐഎസ്ആർഒയ്‌ക്കും ചന്ദ്രയാൻ-3 ടീമിനുമൊപ്പം ചന്ദ്രനിലേക്കുള്ള യാത്രയിൽ ചേരുന്നുചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന ലോകത്തിലെ നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ലാൻഡിംഗ് നടത്തുന്നതുമായ രാജ്യമായി ഇന്ത്യ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഈ നേട്ടം നമ്മുടെ രാജ്യത്തിന്റെ അവിശ്വസനീയമായ പുരോഗതിയെയും നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.ചരിത്രപരവും വിജയകരവുമായ ഒരു ദൗത്യമാണ് ഇതെന്നും പേടകം ചന്ദ്രോപരിതലത്തിൽ മനോഹരമായി തൊടാൻ സജ്ജമാണെന്നും നമ്മുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് നമുക്ക് നോക്കികാണാമെന്നും അദ്ദേഹം പറഞ്ഞു.

ഇത് മഹത്തായ നേട്ടമാണ്. അതിന്റെ നെറുകയിൽ നിൽക്കുമ്പോൾ, ചാന്ദ്ര പര്യവേക്ഷണത്തിന്റെ ആവേശം അലതല്ലും എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. അറിവ് തേടുന്നതിന് അതിരുകളില്ലെന്നും ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ പരിധിയില്ലാത്ത സാധ്യതകളെയാണ് ഓർമ്മിപ്പിക്കുന്നുവെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ നിര്‍ണായകഘട്ടത്തിലേക്ക് ഉറ്റുനോക്കി ലോകം. ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ണമെന്നും ദൗത്യം പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകുമെന്നും ഇസ്റോ അറിയിച്ചു. 5.44ന് ഓട്ടോമാറ്റിക് ലാന്‍ഡിങ് സീക്വന്‍സ് ആരംഭിക്കും. വൈകുന്നേരം 5.45ന് ചന്ദ്രോപരിതലത്തില്‍ നിന്ന് 25 കിമീ ഉയരത്തില്‍വെച്ച് ചന്ദ്രയാന്‍–3 ‌ ഇറങ്ങല്‍ പ്രക്രിയ തുടങ്ങും. വൈകീട്ട് 6.04 ന് ചന്ദ്രനിലിറങ്ങും. നാല് ഘട്ടങ്ങളായാണ് ലാന്‍ഡറിന്റെ സോഫ്റ്റ്ലാന്‍ഡിങ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling