വയോധികനെ കബളിപ്പിച്ച് 45000 രൂപ തട്ടിയെടുത്തു; പോക്സോ കേസ് പ്രതിയായ മുൻ സിആർപിഎഫ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പണം കവർന്ന മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ പിടിയിൽ. മയ്യിൽ വേളം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. ഇയാൾ വയോധികന്റെ എടിഎം കാർഡ് ഉപയോഗിച്ച് 45000 രൂപ പിൻവലിച്ചു. കണ്ണൂർ ടൗൺ സി ഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. ബാങ്കിൽ വന്ന വയോധികന്റെ എടിഎം കാർഡാണ് മുൻ സിആർപിഎഫ് ഉദ്യോ​ഗസ്ഥൻ കൂടിയായ പ്രതി കൈക്കലാക്കിയത്. പിന്നീട് പിൻ നമ്പർ മനസ്സിലാക്കിയ ശേഷം കണ്ണൂരിലെ വിവിധ എ‍ടിഎമ്മുകളിൽ നിന്നായി 45000 രൂപ തട്ടിയെടുക്കുകയായിരുന്നു. വയോധികനെ കബളിപ്പിച്ച് എടിഎം കവർന്ന ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്. ഇയാളെ ഇന്ന് പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പൊലീസ് പിടികൂടുന്നത്. ഇയാൾ പോക്സോ കേസിലടക്കം പ്രതിയാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling