ഓണക്കാല പരിശോധന: 46 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, പിഴ ഈടാക്കിയത് ലക്ഷങ്ങള്‍
 കോട്ടയം: കോട്ടയം ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണക്കാല പരിശോധനകള്‍ തുടരുന്നു. കണ്‍ട്രോളര്‍ വി.കെ അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. ഇതുവരെ 46 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 1,91000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശരിയായ രീതിയില്‍ അല്ലാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, വില കൂടുതല്‍ വാങ്ങുക, വില തിരുത്തി വില്‍പന നടത്തുക, രജിസ്ട്രേഷന്‍ എടുക്കാതിരിക്കുക, അളവില്‍ കുറച്ച് വില്‍പ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധനകള്‍ നടത്തുന്നത്. ഉത്രാട ദിവസം വരെ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ഇ.പി അനില്‍ കുമാര്‍, സുജ ജോസഫ് എന്നിവര്‍ അറിയിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling