നഗരസഭാ മാലിന്യ നിര്‍മ്മാര്‍ജനത്തിന് 5.5 കോടി രൂപയുടെ പദ്ധതികളുമായി ശ്രീകണ്ഠാപുര നഗരസഭ രംഗത്ത്

പൊതുജനാരോഗ്യ വികസനത്തിനു മാത്രം 5 കോടി രൂപയുടെ പദ്ധതികളാണ് വകയിരുത്തിയതെന്ന് നഗരസഭാ ഭാരവാഹികള്‍ ശ്രീകണ്ഠാപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബയോഗ്യാസ് പ്ലാന്റ് - 12,15,000, റിംഗ് കമ്പോസ്റ്റ് 24,95,6250 രൂപ, ബയോബിന്‍ കമ്പോസ്റ്റ് 16,63, 200 ലക്ഷം രൂപ, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ട്ടിംഗ് മെഷീന്‍ 15 ലക്ഷം രൂപ, സ്വാപ് ഷോപ്പ് നടത്തുന്നതിന് സൗകര്യമൊരുക്കല്‍ 3 ലക്ഷം രൂപ, ബദല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കല്‍ 10 ലക്ഷം , ഹരിത സഹായ കേന്ദ്ര സഹായങ്ങള്‍ക്കായി 5 ലക്ഷം രൂപ, സ്മാര്‍ട്ട് ഐ, സിസിടിവി ക്യാമറ സ്ഥാപിക്കലിനായി 10 ലക്ഷം, തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണീറ്റ് സ്ഥാപിക്കാനായി 40 ലക്ഷം, മാലിന്യമുക്ത ശ്രീകണ്ഠപുരം പദ്ധതിക്കായി 5 ലക്ഷം, എഫ്എസ്ടിപി പദ്ധതിക്കായി 10 ലക്ഷം രൂപ, ഖരമാലിന്യ പദ്ധതിക്ക് സാമൂഹിക സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് 2,65750 രൂപ, ഹരിത കര്‍മ്മ സേനയ്ക്ക് യൂണിഫോം സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി 99,578 രൂപ, എംസി എഫിലേക്ക് വിവിധ ഉപകരണങ്ങള്‍ വാങ്ങാനായി 3,59,966 രൂപ, ഹരിത കര്‍മ്മ സേനയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ ഉപകരണങ്ങള്‍ വാങ്ങാനായി 5 ലക്ഷം, കാന ക്ലീനിംഗ് മിഷ്യന്‍ വാങ്ങാന്‍ 5 ലക്ഷം, ബെയിലിംഗ് മെഷീന്‍ വാങ്ങാന്‍ 10 ലക്ഷം, സഫായി കര്‍മ്മാചാരി പ്രോജക്ടിനായി 10 ലക്ഷം, പ്ലാസ്റ്റിക് ശേഖരണത്തിന് മിനി ബൂത്ത് സ്ഥാപിക്കലിനായി 1,07,000 രൂപ, കാവുമ്പായി എംസി എഫില്‍ അഗ്‌നി സുരക്ഷ സംവിധാനഒരുക്കല്‍ 3 ലക്ഷം, വ്യക്തിഗത ശൗചാലയം നിര്‍മ്മിക്കുന്നതിനും 13,86000, ലഗസി മാലിന്യങ്ങള്‍ നീക്കം ചെയ്യലിനായി 510,000, പുതിയ എം സി എഫ് ആര്‍ എഫ് എന്നിവിടങ്ങളില്‍ വിവിധ ഉപകരണങ്ങള്‍ വാങ്ങാന്‍ 25,00,000 രൂപ, ക്രഡായി മാതൃകയിലുള്ള മാലിന്യ സംസ്‌ക്കരണ സംവിധാനം സ്ഥാപിക്കാന്‍ 2 ലക്ഷം, ബൊക്കാഷി ബക്കറ്റ് 6 ലക്ഷം, നാപ്കിന്‍ ഡിസ്‌ട്രോയര്‍ സ്ഥാപിക്കലിനായി 650000, ഹരിത സേനയ്ക്ക് മാലിന്യ ശേഖരണത്തിന് ഓട്ടോറിക്ഷ വാങ്ങാന്‍ 10, 50,000, രൂപ ഹരിത മിത്രം, സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പിന് 964287 രൂപ എന്നിങ്ങനെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ അധ്യക്ഷ ഡോ.കെ.വി. ഫിലോമിന, സെക്രട്ടറി കെ.അഭിലാഷ്, പി.മോഹനന്‍, വി.പ്രേമരാജന്‍, പി.പി. ചന്ദ്രാംഗദന്‍, വി.പി. നസീമ, ജോസഫീന വര്‍ഗ്ഗീസ്, കെ.സി.ജോസഫ് , സതീഷ് എന്നിവര്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling