ഒരു ദിവസം 6 വായനശാലകൾ
ആഗസ്ത് 15 രാജ്യമാകെ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടടുമ്പോൾ പടിയൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് 6 വായനശാല കൾ ഒന്നര മാസം നടത്തിയ ക്യാമ്പയിനിലൂടെയാണ് ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്.1000 പുസ്തകങ്ങൾ എല്ലാ വായനശാല കൾക്കും സ്വന്തമായി ഉണ്ട്. ജനകീയ പങ്കാളിതത്തോടെയാണ് യാണ് ഈ പുസ്തകങ്ങൾ സംസാരിച്ചത്. മികച്ച പങ്കാളിത്തത്തോടെയാണ് എല്ലാ വായനശാലകളും ഉദ്ഘാടനം ചെയ്യപ്പെട്ടത്.
കല്ലുവയൽ ഗ്രാമീണ വായനശാല &ഗ്രന്ഥലയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെ സി സിബി അധ്യക്ഷനായി ഫാദർ അരുൺ മുണ്ടപ്ലക്കൽ ആദ്യ പുസ്തകവിതരണം നടത്തി കെ ശ്രീജ കെ ടി വിജയൻ പി കെ ജനാർദ്ദനൻ സാബു സണ്ണി കാവന്നാൽ അനസൂയ എന്നിവർ സംസാരിച്ചു

എ കെ ജി വായനശാല & ഗ്രന്ഥലയം ആര്യങ്കോട് ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു ലൂസി ശിവദാസ് അദ്യക്ഷയായി പി ഷിനോജ് ആദ്യപുസ്തക വിതരണം നടത്തി പി ബിനീഷ് എം മുരളീധരൻ വി കെ ഗോപാലൻ സി വി രഘു ജസ്റ്റിൻ ജെബിൻ കെ അശോകൻ എന്നിവർ സംസാരിച്ചു
ഇ കെ നായനാർ സ്മാരക വായനശാല &ഗ്രന്ഥലയം ksfe ബോർഡ് മെമ്പർ അഡ്വ. എം സി രാഘവൻ ഉദ്ഘാടനം ചെയ്തു. പി ഡി ജോണി ആദ്യക്ഷനായി ആർ മിനി ആദ്യപുസ്തകവിതരണം നടത്തി ബിജു ടി മണികണ്ഠൻ കെ ശോഭന പി പി രാഘവൻ മാസ്റ്റർ മിനി കാർത്തികേയൻ എന്നിവർ സംസാരിച്ചു
അക്ഷര ദീപം വായനശാല &ഗ്രന്ഥലയം വട്ടപ്പാറ, പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു ബീന സുധാകരൻ ആദ്യക്ഷയായി ഫാദർ ഏഷ്യൻ ആദ്യപുസ്തക വിതരണം നടത്തി കെ കെ മോഹനൻ കെ പി രാമകൃഷ്ണൻ വി അരുൺ ജോജോ ജോസഫ് എന്നിവർ സംസാരിച്ചു
കോയാടൻ വായനശാല &ഗ്രന്ഥലയം കൊമ്പൻ പാറ ജില്ലാ ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ദിലീപ് വി കെ അധ്യക്ഷനായി. വി ബാലൻ ആദ്യപുസ്തകം വിതരണം ചെയ്തു കെ വി തങ്കമണി ടി പ്രദീഷ് എം ശശിധരൻ നിധിൻ എം ആർ എന്നിവർ സംസാരിച്ചു.
ഗ്രാമിക വായനശാല & ഗ്രന്ഥലയം താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ ഉദ്ഘാടനം ചെയ്തു വി വി സജീവൻ അധ്യക്ഷനായി. വി വി രാജീവ് കെ വി തങ്കമണി കെ സി സുധീപ് ഓമന വിശ്വബരൻ പി പി സന്തോഷ് അജേഷ് ചിറയിൽ എന്നിവർ സംസാരിച്ചു
0 അഭിപ്രായങ്ങള്‍