ജോ ബൈഡനെ തുടർച്ചയായി ഭീഷണിപ്പെടുത്തി; 70കാരനെ എഫ്ബിഐ വെടിവെച്ചു കൊന്നു

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയ ആളെ എഫ്ബിഐ വെടിവെച്ചുകൊന്നു. പ്രസിഡന്റിന്റെ സന്ദർശനത്തിന് തൊട്ട് മുൻപാണ് സംഭവം. സാൾട്ട് ലേക്ക് സിറ്റിയുടെ ഭാ​ഗമായ പ്രോവോ ന​ഗരത്തിലെ വീട്ടിൽ വെച്ചാണ് ഇയാളെ വെടിവെച്ചു കൊന്നത്. അറസ്റ്റ് ചെയ്യാനും വീട് പരിശോധിക്കാനും ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. 70 വയസ്സുകാരനായ റോബർട്ട്സൺ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലായിരുന്നു ഇയാൾ ബൈഡനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നത്. 'ബൈഡൻ യൂട്ട ന​ഗരത്തിലേക്ക് വരുന്നതായി കേൾക്കുന്നു, സ്നൈപ്പർ റൈഫിളിലെ പൊടി വൃത്തിയാക്കുന്നു, സ്വാ​ഗതം ബഫൂൺ ഇൻ ചീഫ്' എന്നായിരുന്നു ഇയാളുടെ അവസാന പോസ്റ്റ്. ബൈഡനെ കൂടാതെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും യുഎസ് അറ്റോർണി ജനറൽ മെറിക് ​ഗാർലന്റിനുമെതിരെയും ഇയാൾ ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നീക്കം നടത്താൻ പോൺ താരത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാ​ഗിനെയും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സെമി ഓട്ടോമാറ്റിക് ഉൾപ്പെടെയുള്ള തന്റെ റൈഫിൾ ശേഖരത്തിന്റെ ചിത്രങ്ങളും ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling