വഴിത്തർക്കം: 75കാരിയെയും മകളെയും വീട്ടിൽ കയറി തല്ലി, പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

തിരുവനന്തപുരം: വെള്ളറടയിൽ 75 വയസായ സ്ത്രീയെയും മകളെയും വീട് കയറി മർദ്ദിച്ചതായി പരാതി. വഴിത്തർക്ക കേസിലെ എതിർ കക്ഷികളാണ് മർദ്ദിച്ചതെന്നാണ് പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ തമ്മിൽ തർക്കം നടക്കുന്നുണ്ട്. കോടതി കേസിൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയതെന്നാണ് പരാതി. സംഭവത്തിൽ വയോധികയും മകളും പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ഇവർ പരാതി ഉന്നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling