മട്ടന്നൂർ സബ്ബ് ജില്ലയിലെ പൊറോറ യു.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ

മട്ടന്നൂർ സബ്ബ് ജില്ലയിലെ പൊറോറ യു.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നഗരസഭ കൗൺസിലർ കെ പ്രിയ ഉദ്ഘാടനം ചെയ്തു.
എൽഎസ്എസ് - യുഎസ്എസ് വിജയികൾക്കുള്ള സമ്മാനവിതരണം കൗൺസിലർ അഭിനേഷ് കെ നിർവഹിച്ചു. ചടങ്ങിൽ മദർ പിടിഎ പ്രസിഡണ്ട് സുജാത വി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ കെ പി ജയകൃഷ്ണൻ , സുജല ഇ , പ്രഭാകരൻ കെ , പ്രിൻസി കെ , സൗമ്യ പി എം എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിന റാലി , നിശ്ചലദൃശ്യം കുട്ടികളുടെ വിവിധ കലാപാരിപാടികൾ, ഡിജിറ്റൽ ക്വിസ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling