കേരളത്തിലെ ഗവൺമെൻറ് എയ്ഡഡ് വിദ്യാലയങ്ങളിൽ ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഈ ഓണത്തിന് മുമ്പായി ശമ്പളം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ ആവശ്യപ്പെട്ടു.
സർക്കാർ നിർദ്ദേശിക്കുന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകർക്ക് ശമ്പളം നൽകാതിരിക്കുന്നത് വലിയ അനീതിയാണെന്നും ഉടൻ ശമ്പളം നൽകിയില്ലെങ്കിൽ അവരുടെ ഓണം മുടങ്ങും എന്നും അധ്യാപകരെ കണ്ണീരിലേക്ക് വിടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കെ പി എസ് ടി എ കാസർഗോഡ് ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസൻ , കണ്ണൂർ ജില്ലാ നേതാക്കളായ പി കെ രാമചന്ദ്രൻ , ഇ.ജയചന്ദ്രൻ ,ഉപജില്ലാ നേതാക്കളായ പി സുധീഷ് ,കെ വി യുഗേഷ് കുമാർ , റോബിൻ വർഗീസ്,ടിപി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍