‘ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലര്‍ പ്രചരിപ്പിക്കുന്നു, എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ; നൈല ഉഷ

 


കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലർ പ്രചരിപ്പിക്കുന്നുവെന്ന് നടി നൈല ഉഷ. വ്യക്തിപരമായി ഒരാളെ ടാര്‍ഗറ്റ് ചെയ്യരുതെന്നും, എല്ലാവരും സിനിമ തിയേറ്ററില്‍ തന്നെ കാണട്ടെ അതിന് അവസരം കൊടുക്കുവെന്നും നൈല ഉഷ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വിവരം പങ്കുവച്ചത്‘ആവശ്യമില്ലാത്ത നെഗറ്റീവിറ്റി എന്തിനാണ് ചിലര്‍ പ്രചരിപിക്കുന്നത്. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ. എല്ലാവരും സിനിമ തിയേറ്ററില്‍ കാണട്ടെ അതിന് അവസരം കൊടുക്കു, അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന് ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല,’ നൈല ഉഷ ഇൻസ്റ്റഗ്രം വിഡിയോയിൽ പറഞ്ഞു.

‘ഞാൻ ഇത് പറയുന്നത് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞിട്ടല്ല. എനിക്ക് തോന്നിയത് കൊണ്ടാണ് ഇത് പറയുത്. കിംഗ് ഓഫ് കൊത്ത എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിയാണ്. അത് ആ സിനിമയിൽ അഭിനയിച്ചത് കൊണ്ട് പറയുന്നതല്ല’, നൈല കൂട്ടിച്ചേർത്തു.

അതേസമയം, താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും വലിയ സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്ന് സിനിമയുടെ പ്രമോഷനിടെ നൈല ഉഷ പറഞ്ഞിരുന്നു. പൊറിഞ്ചു മറിയം ജോസ് സിനിമയിലെ തന്നെ കണ്ടത് കൊണ്ടാകാം അഭിലാഷ് കൊത്തയിലേക്ക് തന്നെ വിളിച്ചതെന്നും, ബോൾഡ് ആയിട്ടുള്ള വേഷങ്ങൾ തനിക്ക് ഇഷ്ടമാണെന്നും നൈല ഉഷ പറഞ്ഞിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling