സൗദിയിൽ ഇന്ത്യക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയില്‍ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൌദി പൌരന്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈന്‍ അന്‍സാരി എന്ന ഇന്ത്യക്കാരനെ മനപ്പൂര്‍വം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൌദി പൌരന്മാരായ അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, സൈഅലി അല്‍ അനസി എന്നിവരെ ഇന്ന് രാവിലെ റിയാദില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. കവര്‍ച്ചയുടെ ഭാഗമായാണ് കൊലപാതകം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, മയക്കു മരുന്ന് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും മേല്‍കോടതിയും ഇത് ശരിവെച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling