മടമ്പം മേരീലാന്റ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷം ഐ.എസ്.ആര്‍.ഒ. സീനിയര്‍ ശാസ്ത്രജ്ഞന്‍ സുനോജ് എം. ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുമായി ശാസ്ത്രജീവിതാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
പി.ടി.എ പ്രസിഡണ്ട് സജീവന്‍ ചടങ്ങില്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ് രാമച്ചനാട്ട് പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭാ കൗണ്‍സിലര്‍മീന സജി ,മദര്‍ പി.ടി.എ പ്രസിഡണ്ട് അനില സിറില്‍, വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗം ത്രേസ്യാമ്മ മാത്യു,അദ്ധ്യാപകരായ ലിജോ പുന്നൂസ്, സിസ്റ്റര്‍ ഷൈന, ജോസ്‌മോന്‍ മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കി.
മേരീലാന്റിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ശാസ്ത്രജ്ഞനായ സുനോജ്. പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ആയിരത്തി അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍