അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല; തെരുവുനായ ശല്യം ഉടൻ പരിഹരിക്കും; മന്ത്രി എം ബി രാജേഷ്




 തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല. എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും

22 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 16 എണ്ണം നിര്‍മ്മാണത്തിലാണ്. എബിസി കേന്ദ്രം ആരംഭിക്കാന്‍ പണം ഇല്ലാത്തതല്ല പ്രശ്‌നം. കേന്ദ്ര ചട്ടങ്ങള്‍ അങ്ങേയറ്റം അപ്രായോഗികമാണ്. കേന്ദ്ര ചട്ടത്തിലുള്ളത് വിചിത്രമായ കാര്യങ്ങള്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്- മന്ത്രി എം ബി രാജേഷ് സഭയില്‍ പറഞ്ഞു.

എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ സ്റ്റാഫ്, വെല്‍ഫെയര്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ വിവിധ തസ്തികകള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്നവിഷയം ചീഫ് സെക്രട്ടറിതലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling