കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ പിന്തുണച്ച് സിപിഐഎം. ഇ ഡിയുടേത് റെയ്‌ഡ് മാമാങ്കം. റെയ്‌ഡ് നടത്തി രാഷ്ട്രീയം കളിക്കുന്നു. അന്വേഷണം നേരത്തെ പൂർത്തീകരിച്ചതാണ്. സംശയമുനയിൽ നിരത്താനാണ് ശ്രമം. കരുവന്നൂർ കേസ് നേരത്തെ അന്വേഷിച്ച് പൂർത്തിയാക്കിയതാണ്., ഒരു പരാമർശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളണ് അദ്ദേഹംഎന്താണ് എസി മൊയ്തീനിൽ നിന്ന് പിടിച്ചെടുത്തത് ?എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നു.ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം.മാധ്യമങ്ങളുടേത് കള്ളപ്രചാരണം. വീണാ വിജയൻ നികുതി അടച്ചിട്ടുണ്ട് അതൊന്നും മറച്ചുവയ്ക്കാൻ കഴിയില്ല.
തെരഞ്ഞെടുപ്പായപ്പോ കള്ള പ്രചാരണങ്ങളുടെ ചാകരയാണ്.കേന്ദ്ര ഏജൻസികളെ കൂട്ട് പിടിച്ച് വ്യാപക പ്രചാരണം നടക്കുന്നു.യുഡിഎഫ് ആദ്യം കരുതിയ പോലെ മത്സരം പോലും ഇല്ലാതെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പോകില്ല.ജെയ്ക് കഴിഞ്ഞ തവണത്തേക്കാൾ കുറെ കൂടി മികച്ച നിലയിൽ മത്സര രംഗത്തുണ്ട്.പുതുപ്പള്ളിയിൽ നടക്കുന്നത് വികസന സംവാദമാണ്.
പുതുപ്പള്ളിയിലെ സമരം ഇപ്പോൾ വികസനത്തെ ചൊല്ലിയാണ്.എന്ത് കൊണ്ട് മറ്റ് മണ്ഡലങ്ങളിലെ വികസനത്തിന് ഒപ്പമെത്താൻ കഴിഞ്ഞില്ലെന്നത് വലിയ ചർച്ചയാണ്. ആറ് പഞ്ചായത്തിൽ കൂടി മുഖ്യമന്ത്രി എത്തുമെന്നും അദ്ദേഹം അറിയിച്ചു.
0 അഭിപ്രായങ്ങള്‍