തെയ്യം' എന്ന അനുഷ്ഠാന കർമ്മത്തെ വികലമായും വികൃതമായും പൊതുവേദികളിലും സാംസ്കാരിക പരിപാടികളിലും അവതരിപ്പിക്കുന്നത്. നിർത്തൽ ചെയ്യണമെന്ന്
സംസ്ഥാന മലയൻ സമുദായോദ്ധാരണ സംഘം ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.
കോലധാരികളെയും ക്ഷേത്ര യശന്മാരെയും വെല്ലുവിളിക്കുകയും ആക്ഷേപ ചൊരിയുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ ചട്ടക്കൂട് നിലവിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ ചില രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകന്നത് പ്രതിഷേധാർഹമാണ്.
നേരത്തെ ഉത്തര കേരളത്തിൽ മാത്രം പ്രവർത്തിച്ച സംഘടന , സംസ്ഥാന തലത്തിൽ പ്രവർത്തനം വ്യാപിപിച്ചതായും ഭാരവാഹികൾ അറിയിച്ചു.
അവശതയിലും അവഗണനയിലും കഴിയുന്ന കോലധാരികളായ സമുദായാംഗങ്ങൾ ഇന്ന് പട്ടിണിയും പരിവട്ടവുമായാണ് കഴിയുന്നത്.
50 വയസ്സ് കഴിഞ്ഞ മുഴുവൻ കോലധാരികൾക്കും പെൻഷൻ അനുവദികണം.
തെയ്യ കോലധാരികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും കോലധാരി ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് ഇ.എസ്.ഐ. ആനുകൂല്യം നടപ്പിലാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍