‘നിങ്ങളുടെ പ്രിയതാരം ഇല്ലാത്തതിന് മറ്റുള്ളവരെ വിമര്‍ശിക്കരുത്’; സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിനെ ന്യായീകരിച്ച് അശ്വിന്‍

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. യുസ്വേന്ദ്ര ചാഹലും സഞ്ജു സാംസണും മാത്രമാണ് 17 അംഗ ടീമില്‍ ഇടം നേടാതിരുന്നത്. ചഹലിന് പകരം കുല്‍ദീപ് യാദവിനെയും സഞ്ജുവിന് പകരം സൂര്യകുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ടീമിനൊപ്പം താരം ഉണ്ടാകും. എന്നാല്‍ സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തിന് സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാംസണിന് മുന്നോടിയായി തിലക് വര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ആരാധകര്‍ ചോദ്യം ചെയ്തു. പരിചയസമ്പന്നനായ ബാറ്ററിന് മുകളില്‍ ഒരു പുതുമുഖത്തെ തിരഞ്ഞെടുത്തതിന് സെലക്ടര്‍മാരെ വിമര്‍ശിച്ചു. അതേസമയം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിനെ ന്യായീകരിച്ചും ആരാധകരെ വിമര്‍ശിച്ചും ആര്‍ അശ്വിന്‍ രംഗത്തെത്തി. എന്തു ചെയ്യണമെന്ന് സെലക്ടര്‍മാര്‍ക്കറിയാമെന്നും നിങ്ങളുടെ പ്രിയ താരം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ മറ്റുള്ളവരെ വിമര്‍ശിക്കരുതെന്നും അശ്വിന്‍ പറഞ്ഞു. അയര്‍ലന്‍ഡ് പര്യടനത്തില്‍ തിലക് വര്‍മ്മയ്ക്ക് ഫോം തുടരാനായില്ലെന്ന് അശ്വിന്‍ അംഗീകരിച്ചെങ്കിലും യുവതാരത്തിന് വ്യക്തമായ മനസ്സുണ്ടെന്നും ടീമിന്റെ പിന്തുണ ആവശ്യമാണെന്നും പറഞ്ഞു. ”സെലക്ടര്‍മാര്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാം. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, ചില താരങ്ങള്‍ക്ക് അവസരം ലഭിക്കില്ല. അതിനാല്‍, നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ ടീമില്‍ ഇല്ല എന്നതുകൊണ്ട് മറ്റുള്ളവരെ തരംതാഴ്ത്തരുത്”അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. സൂര്യകുമാര്‍ യാദവ് എത്ര നല്ല കളിക്കാരനായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ടീമിലേക്ക് എക്സ് ഫാക്ടര്‍ കൊണ്ടുവരുന്നതിനാലാണ് സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തതെന്ന് അശ്വിന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling