ആസാമിലെ ഗുവാഹട്ടിയില്‍ നടക്കുന്ന ഏഴാമത് ദേശീയ ഗഡ്ക ചാമ്പ്യന്‍ഷിപ്പില്‍ ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരി സംഘം


ആസാമിലെ ഗുവാഹട്ടിയില്‍ നടക്കുന്ന ഏഴാമത് ദേശീയ ഗഡ്ക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കതിരൂര്‍ ആറാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരി സംഘം 'ആഗസ്ത് 4 മുതല്‍ 6 വരെ യാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 27 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.



ഗഡ്ക ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും ഗഡ്ക അസോസിയേഷന്‍ ഓഫ് ആസാമിന്റെയും നേതൃത്വത്തിലാണ് ഏഴാമത് ഗഡ്ക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇത് രണ്ടാം തവണയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ദ്രോണാചാര്യ ഹിന്ദു സ്ഥാന്‍ കളരി സംഘം അര്‍ഹത നേടുന്നത്.നേരത്തെ പഞ്ചാബില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു. 27 വിദ്യാര്‍ത്ഥികളടങ്ങിയ ടീംആണ് പങ്കെടുക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ടീമിലുള്ളത്.

കെ.രജീഷ് ഗുരുക്കളുടെ നേതൃത്വത്തില്‍ പരിശീലകരും രക്ഷിതാക്കളും ഉള്‍പെടെ 45 അംഗ സംഘമാണ് ആസാമിലേക്ക് തിരിച്ചത്.

ഇവര്‍ വിവിധ വിഭാഗങ്ങളില്‍ മാറ്റുരക്കും


:ഒന്നര പതിറ്റാണ്ടിലേറെയായി കളരി പരിശീലന രംഗത്ത് സജീവമായ രജീഷ് ഗുരുക്കളുടെ നേതൃത്വത്തില്‍ നിരവധിജില്ല/സംസ്ഥാന, ദേശീയ മല്‍സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.


.കേരളത്തില്‍ മൂന്ന് കളരിയില്‍ നിന്നുള്ള ടീമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling