കണ്ണൂര്‍ കോര്‍പ്പറേഷന്‍ കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു

2023 വര്‍ഷത്തെ കര്‍ഷകദിനാഘോഷം കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ കൃഷി ഭവനുകളില്‍ സമുചിതമായി സംഘടിപ്പിച്ചു.. കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം പുഴാതി മേഖലാ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി ഇന്ദിര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ പനയന്‍ ഉഷ , ടി രവീന്ദ്രന്‍, പി കൗലത്ത്, കൂക്കിരി രാജേഷ്, സി സുനിഷ, എന്‍ ശകുന്തള, സി ഡി എസ് ചെയര്‍ പേഴ്സണ്‍ ജ്യോതി ലക്ഷ്മി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ്, കൃഷി ഓഫീസര്‍ ടിവി ശ്രീകുമാർ, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ രസ്ന കെ പി, എസ് ബി ഐ പുഴാതി ബ്രാഞ്ച് മാനേജര്‍ സുനയന രാജീവന്‍, എ ഭരതന്‍, വി അബ്ദുള്‍ കരീം, എന്‍ എം രമേശന്‍, നിഷില്‍ എം, സുനിത ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന കണ്ണൂര്‍ കൃഷി ഭവന്‍ തല പരിപാടി ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചറുടെ അധ്യക്ഷതയില്‍ മേയര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ അഷ്റഫ് പി, പി വി ജയസൂര്യന്‍, സി എം പത്മജ, ആസിമ സി എച്ച്, കെ എം സാബിറ ടീച്ചര്‍, അഡ്വ. കെ എൽ അബ്ദുൽസലാം, കൃഷി ഫീല്‍ഡ് ഓഫീസര്‍ ശിവപ്രസാദ് കെ വി, ഫാം ക്ലബ് സെക്രട്ടറി എം വി ജനാര്‍ദ്ദനന്‍, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ജോണ്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചേലോറ സോണല്‍ ഓഫീസില്‍ അസിസ്റ്റന്‍റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. എടക്കാട് കൃഷി ഭവന്‍ തല ഉദ്ഘാടനം തോട്ടട സാസ്കാരിക നിലയത്തില്‍ വെച്ച് ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ബിജോയ് തയ്യില്‍ അധ്യക്ഷത വഹിച്ചു. എളയാവൂര്‍ കൃഷിഭവന്‍ തല ഉദ്ഘാടനം എളയാവൂര്‍ സാംസ്കാരിക നിലയത്തില്‍ വെച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കുന്നില്‍ കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് മുഖ്യാതിഥി ആയി. ചടങ്ങുകളോടനുബന്ധിച്ച് കര്‍ഷക സംഗമവും കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും നടന്നു. വിവിധ ചടങ്ങുകളിലായി കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling