ഇരിക്കൂർ ടൗൺ ശാദുലി പള്ളി ഉദ്ഘാടനം നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും



ഇരിക്കൂർ :പുനർനിർമ്മാണം പൂർത്തിയാക്കിയ ഇരിക്കൂർ ടൗൺ ശാദുലി പള്ളിയുടെ ഉദ്ഘാടനം നാളെ നടക്കും. അസർ നിസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പള്ളിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കപ്പെടുന്നത് .



 ഇരിക്കൂർ ദറസ് മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് കെടി സിയാദ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിക്കും.അബ്ദുറഹ്മാൻ കല്ലായി, അബ്ദുസമദ് പൂക്കോട്ടൂർ , നാസർ ഫൈസി കൂടത്തായി 1 പി കെ അബൂബക്കർ ഹാജി ബ്ലാത്തൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.ഇരിക്കൂർ പുഴയോരത്ത് രണ്ടുകോടിയോളം രൂപ ചെലവഴിച്ചാണ് ഇരിക്കൂർ ദ റസ് മാനേജിങ് കമ്മിറ്റിയുടെ കീഴിലുള്ള പള്ളിയുടെ പണി പൂർത്തീകരിച്ചത് കെ ടി സിയാദ് ഹാജിയും സഹോദരന്മാരും നേതൃത്വം നൽകുന്ന ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി (മലബാർ ഗ്രൂപ്പ് ) ഇവരുടെ പിതാവ് പരേതനായ സി വി എൻ മേമി ഹാജിയുടെ സ്മരണയ്ക്കായാണ് പള്ളിയുടെ പുനരുദ്ധാരണച്ചെലവ് പൂർണ്ണമായും ഏറ്റെടുത്തത്. 

ഇരിക്കൂർ റഹ്മാനിയ ദറസ് മാനേജിംഗ് കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെടിസിയാദ് ഹാജി, ജനറൽ സെക്രട്ടറി കെ പി അബ്ദുൽ അസീസ് മാസ്റ്റർ, ട്രഷറർ കെ മുഹമ്മദ് അഷറഫ് ഹാജി,ഭാരവാഹികളായ സിസി ഹിദായത്ത് ഹാജി, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, എൻ വി ഹാഷിം, കെ കെ അബ്ദുറസാഖ് മാനേജർമാരായ കെ മേമിഹാജി, കെ വി അബ്ദുൽ ഖാദർ, വി ശിഹാബുദ്ധീൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling