ഫേസ്ബുക്ക് 'ഫ്രണ്ട്‌സ്'പലപ്പോഴും ഒരു മിത്ത്, കൊലവിളികൾ കൊണ്ടിവിടം നിറഞ്ഞിരിക്കുന്നു'; രമേഷ് പിഷാരടി

കേരള സ്പീക്കർ എ എൻ ഷംസീറിന്റെ 'മിത്ത് വിവാദ'വുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ രമേഷ് പിഷാടരി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ഫേസ്ബുക്ക് 'ഫ്രണ്ട്‌സ്'എന്നത് പലപ്പോഴും ഒരു മിത്താണെന്ന് രമേഷ് പിഷാരടി പറയുന്നു. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നുവെന്നും പിഷാരടി കുറിക്കുന്നു. രമേഷ് പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ ഫേസ്ബുക്ക് 'ഫ്രണ്ട്‌സ്'എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും, കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക്‌ ആരംഭിച്ചത്..ചങ്ങാത്തം നിലനിർത്താൻ നിർമ്മിക്കാൻ വീണ്ടെടുക്കാൻ.. അങ്ങനെ പലതിനും...എന്നാൽ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്. 'ഫേസ്ബുക്ക്‌ 'സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ. അതേസമയം, 'വോയ്സ് ഓഫ് സത്യനാഥന്‍' എന്ന ചിത്രത്തിലാണ് രമേഷ് പിഷാരടി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രത്തില്‍ ഒരു യുട്യൂബറുടെ വേഷത്തില്‍ ആയിരുന്നു പിഷാരടി എത്തിയത്. നര്‍മത്തിന് പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രത്തില്‍ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രസകരമായൊരു കുടുംബ ചിത്രമായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റാഫിയാണ്. 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടി ആയിരുന്നു ഇത്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങിയിട്ടുണ്ട്. ദിലീപിനൊപ്പം ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling