പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ വധശ്രമം; യുവതിയുടെ ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും

പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ വധശ്രമ കേസിൽ സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അരുണിൻ്റെയും അനുഷയുടെയും വാട്സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. ഇന്നലെ വൈകുന്നേരം 6 മണി വരെ ചോദ്യം ചെയ്ത അരുണിനെ വിട്ടയച്ചിരുന്നു. സിറിഞ്ച് കുത്തിവെച്ച് സ്നേഹയെ വധിക്കാനുള്ള അനുഷയുടെ ശ്രമത്തിന് ഇയാളുടെ സഹായം ലഭിച്ചോ എന്നാണ് പരിശോധിക്കുന്നത്. ഇന്നലെ റിമാന്റ് ചെയ്ത അനുഷയെ തിങ്കളാഴ്ച്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്. കേസിൽ അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം. പരുമല ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജായ സ്നേഹയും കുഞ്ഞും വീട്ടിൽ വിശ്രമത്തിലാണ്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ കായംകുളം സ്വദേശി അനുഷ യുവതിയെ സിറിഞ്ച്കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. രക്തധമിനികളിലേക്ക് സിരിഞ്ഞ് ഉപയോഗിച്ച് വായു കടത്തിവിട്ട് യുവതിയെ കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രതി അനുഷ ഫാര്‍മസിസ്റ്റാണെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling