എടക്കാട് ഏഴര കുറ്റിക്കകം മുനമ്പ് പാറപ്പള്ളിക്ക് സമീപം ആനക്കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുറ്റിക്കകം മുനമ്പ് സ്വദേശി പറമ്പിൽ
സുമോദിനെ (39) യാണ് തിക്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത്
സംഭവത്തിൽ കുറ്റിക്കകം സ്വദേശി
അസീബിനെയാണ് പോലീസ് ബുധനാഴ്ച്ച രാവിലെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച കസ്റ്റഡിയിലെടുത്ത അസീബിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ എടക്കാട് സിഐ സുരേന്ദ്രൻ കല്വാടനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പണമിടപാട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതന്നൊണ് പോലീസ് നൽകുന്ന വിവരം.
തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് തെങ്ങിൻ തോപ്പിൽമൃതദേഹം കണ്ടെത്തിയത്
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പരാമർശമാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് അസീബിനെ പിടികൂടിയത്.
0 അഭിപ്രായങ്ങള്‍