അനിൽ ആന്റണി ബിജെപി ദേശീയ വക്താവ്

 ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ അനിൽ ആന്റണിയെ പാർട്ടി ദേശീയ വക്താവായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയാണ് ദേശീയ വക്താവായി അനിലിനെ നിയമിച്ചത്. നേരത്തെ അനിൽ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പമാണ് പുതിയ ചുമതല. നിയമനം സംബന്ധിച്ച് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ഉത്തരവിറക്കി. 


പുതിയ ഉത്തരവാദിത്തത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അനില്‍ പ്രതികരിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനായ അനിൽ ആന്റണി ഈ വർഷം ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റർ തുടങ്ങിയ പദവികൾ അനിൽ വഹിച്ചിട്ടുണ്ട്. പദവികളെല്ലാം രാജിവച്ചാണ് അനിൽ ബിജെപിയിലേക്കെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling