വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു
പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടൻ അനുവദിക്കുക,
ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി ഉടൻ അനുവദിക്കുക,
ഒരു മാസത്തെ പെൻഷൻ ഉത്സവബത്തയായി അനുവദിക്കുക,
മെഡിക്കൽ അലവൻസ് കാലോചിതമായി വർദ്ധിപ്പിക്കുക,
മെഡിസെപ് ന്യൂനതകൾ പരിഹരിക്കുക, എക്സ്ഗ്രേഷ്യാ പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്ക് നൽകുന്ന എല്ലാ ആനുകൂല്വങ്ങളും അനുവദിക്കുക,
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക,
കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കെ എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് എം വി ഗോവിന്ദൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ കരുണാകരൻ മാസ്റ്റർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി വി പത്മനാഭൻ മാസ്റ്റർ, കെ കൃഷ്ണൻ, കെ ടി കത്രിക്കുട്ടി ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ മുകുന്ദൻ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി വി പി കിരൺ നന്ദിയും പറഞ്ഞു
0 അഭിപ്രായങ്ങള്‍