അലക്സ്നഗറിൽ നിന്നും തളിപ്പറമ്പ് കൂവേരി ഭാഗത്തേക്ക് പോകുന്ന ബസ്സിന് അലക്സ്നഗർ വികസന സമിതിയുടെ നേതൃത്വത്തിൽ അലക്സ്നഗറിൽ സ്വീകരണം നല്കി.

പയ്യാവൂർ:
യാത്രാ ദുരിതം അനുഭവിക്കുന്ന ഈ പ്രദേശത്ത് ഏറ്റവും അനുഗ്രഹപ്രദമാണ് ബസ് . ഈ പ്രദേശത്തു നിന്ന് ധാരാളം രോഗികളും തൊഴിൽ മേഖലയിലുള്ളവരും വിദ്യാർത്ഥികളും ഓട്ടോറിക്ഷ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. അലക്സ് നഗർ വികസന സമിതിയുടെ നേതൃത്വത്തിൽ നിവേദനങ്ങൾ പല സന്ദർഭങ്ങളായി നൽകിയിരുന്നു.  സജീവ് ജോസഫ് എം എൽ എ യുടെ  ഇടപെടൽ മൂലമാണ് ബസ് അനുവദിച്ചത്. സ്വീകരണത്തിന് ഫാ. ജോർജ് കപ്പുകാല , സ്ക്കറിയ നെല്ലംകുഴി, കൗൺസിലർ ത്രേസ്യാമ്മ അറക്കപ്പറമ്പിൽ , സുനിൽ  , സനീഷ് തേരകത്തിനാടിയിൽ , ജയിംസ് പണ്ടാരശ്ശേരി, പ്രഭാകരൻ കെ, സിസ്റ്റർ  അന്നമ്മ , ടി കെ വിജയൻ എന്നിവർ നേതൃത്യം നല്കി. 7 വർഷമായി തകർന്നു കിടക്കുന്ന അലക്സ്നഗർ - ഐച്ചേരി റോഡ് അടിയന്തരമായി ടാർ ചെയ്യാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ചന്ദനക്കാംപാറ മടമ്പം കണ്ണൂർ റൂട്ടിൽ പുതിയ ബസ് അനുവദിക്കണമെന്നും വികസന സമിതി സർക്കാരിനോടാവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling