ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിൽ വിദ്യാർഥികൾ ഏറ്റുമുട്ടി
 പരിയാരം | കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിൽ പ്ലസ് ടു - പ്ലസ് വൺ വിദ്യാഥികൾ സ്കൂളിൽ ചേരിതിരിഞ്ഞ് ഏറ്റമുട്ടി. സംഘട്ടനത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.


വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഓണം ആഘോഷത്തിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥികൾ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ തങ്ങളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർ‌ഥികൾ പ്രത്യേകമായി മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി. ഈ അക്കൗണ്ടുകളെ ചൊല്ലിയാണ് ഇരുവിഭാഗവും ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.


പരിയാരം പോലീസെത്തി‌ രംഗം ശാന്തമാക്കി. പരിക്കേറ്റ വിദ്യാർഥികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ശനിയാഴ്ച രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും പരിയാരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling