ഡാമുകളിൽ വെള്ളം കുറഞ്ഞതോടെ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുത മന്ത്രി വിളിച്ച ഉന്നത യോഗം ഇന്ന്. നിലവിൽ ഡാമുകളിൽ സംഭരണ ശേഷിയുടെ 37% വെള്ളമാണ് അവശേഷിക്കുന്നത്. ആഭ്യന്തര വൈദ്യുത ഉത്പാദനം കുറഞ്ഞതോടെ പുറത്ത് നിന്ന് ദിവസവും 10 കോടി രൂപക്ക് വൈദ്യുതി വാങ്ങുകയാണ്.
വൈദ്യുതി വിതരണ കമ്പനികളുമായി ഹ്രസ്വ കരാറിൽ ഏർപ്പെട്ടെങ്കിലും മുമ്പ് ലഭിക്കുന്നതിനേക്കാൾ ഉയർന്ന തുകക്കാണ് ഇവിടെ നിന്നും വൈദ്യുതി ലഭിക്കുന്നത്. നിരക്ക് വർദ്ധനവ് വേണ്ടി വരും എന്നാണ് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി നൽകുന്ന സൂചന.
വൈദ്യുതി വാങ്ങിയതിലൂടെ കെ എസ് ഇ ബിക്ക് ഉണ്ടായ അധിക ചെലവിന്റെ പേരിൽ ഇപ്പോൾ തന്നെ യൂണിറ്റിന് 19 പൈസ സർചാർജായി ഉപഭോക്താക്കൾ നിന്ന് ഈടാക്കുന്നുണ്ട്. വൈകുന്നേരം നാല് മണിക്കാണ് മന്ത്രി തല യോഗം ചേരുന്നത്.
0 അഭിപ്രായങ്ങള്‍