ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി ഇരിക്കൂറിൽ അറസ്റ്റിൽ

 


കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അന്തർ സംസ്ഥാന മോഷണ കേസുകളിലെ പ്രതിയായ പാലക്കാട് സ്വദേശി രതീഷിനെ (30) ആണ് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിക്കൂറിൽ ബേക്കറി ജീവനക്കാരനായി പ്രവർത്തിച്ച് വരികയായിരുന്നു പ്രതിയെന്ന് കണ്ണൂർ ടൗൺ സി ഐ ബിനു മോഹൻ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച്ച കണ്ണൂർ ടൗൺ സ്റ്റേഷന് അടുത്തുള്ള പൊലീസ് സഭാ ഹാളിന് സമീപം റോഡരികിൽ നിർത്തി ഇട്ടിരുന്ന കെ എൽ 13 എ.എസ് 6145 ബുള്ളറ്റാണ് പ്രതി കള്ള താക്കോൽ ഉപയോഗിച്ച് തുറന്ന് മോഷ്ടിച്ചത്.

ബുള്ളറ്റെടുക്കാനായി എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക ആയിരുന്നു. പ്രതിയെ കുറിച്ച് അന്വേഷണം തുടങ്ങുമ്പോൾ യാതൊരു തുമ്പും ലഭിച്ചില്ലെന്നും കണ്ണൂർ ടൗൺ സ്റ്റേഷനിലെ സി സി ടി വി ക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്നും സി.ഐ ബിനുമോഹൻ അറിയിച്ചു.

കാൽടെക്സ്, താണ എന്നിവടങ്ങളിൽ നിന്നും പ്രതിയായ രതീഷ് ബുള്ളറ്റുമായി കടന്ന് പോകുന്ന ചിത്രം കണ്ടെത്തുകയും ഇതേ തുടർന്ന് ഇയാൾ മേലെ ചൊവ്വ വഴി ഇരിക്കൂർ ഭാഗത്തേക്ക് പോയതായി വ്യക്തമായി. ഇതിന് ശേഷമാണ് ഇരിക്കൂറിൽ നിന്നും പ്രതിയെ പിടികൂടുന്നത്. 

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ രതീഷിനെതിരെ വാഹന മോഷണ കേസുകൾ ഉണ്ടെന്ന് ടൗൺ സി.ഐ അറിയിച്ചു. കണ്ണൂർ ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ ഇതിന് മുമ്പ് കാണാതായ വാഹനങ്ങൾ മോഷ്ടിച്ചത് ഇയാളാണോ എന്ന് അന്വേഷിച്ചു വരികയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling