കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ മാർച്ചും ധർണ്ണയും

 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.


കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ചു അണിനിരക്കുക.

PERDA നിയമം പിൻവലിക്കുക, 

നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക.

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

അഴിമതിയെ ചെറുക്കുക. തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.


  യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.  എ.എം സുഷമ, കെ.പി. വിനോദൻ തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling